ഒരു രാജ്ഞിയുടെ തലതെറിക്കുന്നു - തിക്കോടി ഭാസ്കരൻ
ഒരു രാജ്ഞിയുടെ തലതെറിക്കുന്നു
കലങ്ങി മറിഞ്ഞ അന്തരീക്ഷം ,.എങ്ങും ഭീതിയും ആശങ്കയും പറ്റിപ്പിടിച്ച് നിൽക്കുന്നു . സമയം പാതിരയോട് അടുത്തിരുന്നുവെങ്കിലും പാരീസ് നഗരം ഉറങ്ങിക്കഴിഞ്ഞിരുന്നില്ല..
ന്യായാധിപന്മാരും തടവുപുള്ളികളും അവസാന തീരുമാനവും പ്രതീക്ഷിച്ചിരിക്കുന്ന മറ്റ് ജനങ്ങളും അല്ലെങ്കിൽ അവർക്കൊക്കെ എങ്ങനെ ഉറക്കം വരാനാണ് .? അവരുടെയെല്ലാം ശ്രദ്ധ അവരുടെ രാജ്ഞയിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്.
,. വഴുവഴുപ്പ്ഉള്ള ഉന്നതമായ പാറക്കെട്ടിലെന്ന പോലെ,ജീവിതത്തിന്റെ സീമയിൽ മരണത്തിന്റെ അഗാധതലത്തിലേക്ക് മിഴിച്ചു നോക്കിക്കൊണ്ട് അവർ നിൽക്കുക
യാണ് .അവടെ നിന്നുകൊണ്ടവർ നോക്കിയപ്പോൾ ന്യായാധിപന്മാർ മേശയുടെ ചുറ്റിലും ഇരുന്ന് വിധിയെഴുതുകയായിരുന്നു. ഉൽക്കണ്ഠാ കുലയായി ശ്വാസം അടക്കിപ്പിടിച്ച് അവർ അങ്ങനെ നിന്നു .വിധി വായിച്ചു കേൾക്കുമ്പോൾ രാവിലെ നാലു മണി ആയിരുന്നു.
ഒട്ടും പതറാതെ ,കാലുകളി ടറാതെ ഉയർന്നെ ഴുന്നേൽക്കുന്ന ഫ്രാൻസിനെ അടിച്ചമർത്താൻ ഉപയോഗിച്ച അന്തസ്സോടുകൂടി തന്നെ ആൻറി യാണെ ആൻഡ്രിയാണറ്റ് ട്കോവണിപ്പടികൾ ഇറങ്ങി സ്വന്തം മുറിയിലേക്ക് പോയി. .ഒരുനിമിഷം പോലും വൈകാതെ കടലാസും പേനയും എടുത്ത് അവർ എഴുതാൻ ഇരുന്നു. എങ്ങും മൂകത മുടി മുറ്റി നിൽക്കുന്നു .ചുമരിലും. നിലത്തും .മെത്തയിലും. കടലാസിലും .പേനത്തുമ്പിലും. എല്ലാം... എല്ലാം ...അസഹനീയവും ശോക നിർഭരവുമായിരുന്നെങ്കിലും അവർക്ക് അപ്പോൾ വല്ലതും എഴുതാൻ പ്രചോദനം നൽകിയത് ആ നിശബ്ദത യായിരുന്നു. ഭക്ഷണം കഴിച്ചിട്ട് 30 മണിക്കൂർ കടന്നുപോയെങ്കിലും വിശപ്പ് അറിയാതെ തന്നെ അവർ ധൃതിയിൽ എഴുതി. പരലോക പ്രാപ്തനായ പ്രിയതമന്റെ സഹോദരിക്ക് ഒരു കത്ത് ആയിരുന്നു അത് .ആർക്കും രോമാഞ്ചം ഉളവാക്കുന്ന അതിലെ വാക്കുകൾ അജ്ഞാതമായ അവരുടെ ഹൃദയാന്തരാളത്തിൽ പ്രസ് പുരണം ചെയ്യുന്ന ആർദ്രതയും അനുകമ്പയും സ്പഷ്ടമാക്കുന്നവയത്രേ. മുഴുമിപ്പിച്ചിരുന്നുവോ എന്ന് വ്യക്തമായി പറയാൻ കഴിയാത്ത വിധത്തിൽ ബാഷ്പ കണങ്ങൾ ആ അക്ഷരങ്ങളെ അവ്യക്തങ്ങളാക്കിയിട്ടുണ്ട്.
,.,.
.. ഉടനെ പേന താഴെവെച്ച് അവർ കിടക്കയിലേക്ക് മറിഞ്ഞു.. കരയണമെന്ന് തോന്നി .തന്നിൽ സംഭവിച്ച പരിവർത്തനങ്ങളെ പറ്റി ചിന്തിച്ചപ്പോൾ അവർക്ക് കരയണം എന്നു തോന്നി .സ്വർഗ്ഗ സമാനമായ രാജധാനി .പ്രിയപ്പെട്ട രാജാവ് .തന്റെ നാവിൻ തുമ്പിൽ നിന്ന് വീഴുന്ന വാക്കുകളെല്ലാം ഈശ്വരേഛ യായികരുതുന്ന കുറേ മനുഷ്യർ. സുഖ സമ്പൂർണ്ണമായ ആഹ്ലാദ പൂരിതമായ ആ ജീവിതത്തെക്കുറിച്ച് ഓർത്തപ്പോൾ അവർക്ക് ഹൃദയം വേദനിക്കുന്നത് പോലെ തോന്നി.എല്ലാം എവിടെ?എവിടെ? കഴിഞ്ഞതെല്ലാം ഒരു സ്വപ്നമായിരുന്ന്വോ. കൈകളിൽ മുഖമർത്തി കമിഴ്ന്നു കിടന്ന് അവർ പൊട്ടിക്കരഞ്ഞു.
മണിക്കൂറുകൾ ധൃതിയിൽ കടന്നുപോയി. പുറമേ ശബ്ദം കേൾക്കുന്നുണ്ട്. പട്ടാളക്കാരുടെ തിരക്കും ബഹളവും ആരംഭിച്ചു .അപ്പോഴും മഞ്ഞു വീഴുന്നുണ്ട്. മുപ്പതിനായിരം ജനങ്ങളുടെ ശ്രദ്ധ യാകർഷിക്കുമാർ ഒരു പെരുമ്പറ മുഴങ്ങി .മെഴുകുതിരിയുടെ വെളിച്ചം മങ്ങി കഴിഞ്ഞു .വെളിച്ചം കടന്നു വരുന്നു. ഇത് പ്രഭാതമാണ് ....അവരുടെ അവസാനത്തെ പ്രഭാതം .
ഹൃദയം നൊന്ത് ഏങ്ങ ലടിച്ചു കരയുമ്പോൾ ഒരു ശബ്ദം .അവർ മുഖമുയർത്തി നോക്കി .തന്നെ എന്നും സ്നേഹിക്കുന്ന ആ പെൺകുട്ടിയാണ്. തന്നെ സ്നേഹിക്കുന്ന ഏക മനുഷ്യ ഹൃദയം.രാജ്ഞിക്ക് ആശ്ചര്യം തോന്നി. ആ പെൺകുട്ടി തന്നെ സ്നേഹിക്കുന്നു. വിശ്വസിക്കുന്നു .അനുസരിക്കുന്നു .ആ ചിന്ത രാജ്ഞിയുടെ ഹൃദയത്തിന് ഭാരം കൂട്ടിയതേയുള്ളൂ. ,?
'എത്ര നേരമാണ് ഇങ്ങനെ വിശപ്പ് സഹിച്ചു കിടക്കുക .മഹാറാണി കൽപ്പിച്ചാലും .എന്താണ് വേണ്ടത് ?"ആ പെൺകുട്ടി പറഞ്ഞു,
വസ്ത്ര തുമ്പു കൊണ്ട് കണ്ണുതുടച്ച് രാജ്ഞി ഇത്രമാത്രം പറഞ്ഞു .എൻ്റെ കുഞ്ഞേ, എനിക്കൊന്നും വേണ്ട .എല്ലാം കഴിഞ്ഞു.
പെൺകുട്ടി തുടർന്നു.,.",മഹാറാണി, ,ഞാൻ അല്പം ഭക്ഷണം പാകം ചെയ്തിട്ടുണ്ട് .അതുകൊണ്ടു വരാൻ കൽപ്പിച്ചാൽലും."
അവൾ ചോദിക്കുമ്പോൾ എങ്ങിനെ നിഷേധിക്കും .രാജ്ഞി വേണ്ടെന്നു പറഞ്ഞില്ല.
ഒരു സ്പൂൺ നിറയെ പാൽ. ഒരു സ്പൂൺ കൂടെ കഴിക്കട്ടെ .പക്ഷേ ഉടനെ തന്നെ മുമ്പിലുള്ളതെല്ലാം അവർ നീക്കിവെച്ചു. കണ്ണുകളിൽ അന്ധകാരം നുഴഞ്ഞു കയറുന്നതുപോലെ അവർക്ക് തോന്നി. ചുറ്റും കൂരിരുട്ട് വലയം ചെയ്യുന്നു .ഒന്നും കാണാൻ കഴിയുന്നില്ല .എന്തേ? മരണമതാ മാടി വിളിക്കുന്നു .
ആ നിമിഷം ഇതാ എത്തിപ്പോയി. എങ്കിലും അഭിമാനത്തിന് കോട്ടം തട്ടിക്കൂടാ .താൻ ഫ്രാൻസിന്റെ മഹാറാണിയാണ് .അല്ല .ആയിരുന്നു. വിശേഷപ്പെട്ട പട്ടുവസ്ത്രങ്ങൾ അണിഞ്ഞിട്ട് വേണം ജനങ്ങളുടെ മദ്യത്തിലേക്ക് പോകാൻ. മരണവേളയിലും തന്റെ ഗാംഭീര്യത്തിൽ ജനങ്ങൾ അത്ഭുതപ്പെടണം. തന്റെ മുഖം ജ്വലിക്കുന്നത് കണ്ടു അവർ ഭയപ്പെട്ടു വിറക്കണം.വെളുത്ത ലിനൻ വസ്ത്ര ങ്ങൾ അവർ കയ്യിലെടുത്തു .പക്ഷേ വാർഡന്മാർ !തനിക്ക് അഭിമു.ഖമായി നിൽക്കുന്നു. വാർഡന്മാർ !ഒരു നിമിഷം പോലും രാജ്ഞിയെ ക,ൺമുമ്പിൽ നിന്ന് മറയാതെ സൂക്ഷിക്കണമെന്ന് വിപ്ലവകാരികളുടെ നേതാക്കന്മാർ അവരോട് കൽപ്പിച്ചിരിക്കുന്നു .എങ്കിലും, അവർക്ക് വസ്ത്രങ്ങൾ മാറ്റണം. തന്നെ സ്നേഹിക്കുന്ന പെൺകുട്ടി ...അവളുടെ മറവിൽ നിന്നുകൊണ്ട് തന്റെ കറുത്തിരുണ്ട വസ്ത്രങ്ങൾ അഴിച്ചു മാറ്റി. ശുഭ്ര വസ്ത്രങ്ങൾ അണിഞ്ഞ നീണ്ടിരുണ്ട കേശഭാരം ശരിയാക്കി. അവർ ഒരുങ്ങി നിന്നു .ഒന്ന് .രണ്ട് ..മൂന്ന്... കുറച്ചു നിമിഷങ്ങൾ കൂടിയേ ഉള്ളൂ.
,
ദീർഘകായകനായ ഒരു പട്ടാള ഉദ്യോഗസ്ഥൻ വരുന്നു .നിർവികാരനായി, അക്ഷോഭ്യനായി ,അയാൾ വരുന്നത് കണ്ടപ്പോൾ ആൻറി യാണ റ്റ് ഹൃദയം തുടിച്ചു. കണ്ണിൽ തീപ്പൊരികൾ ഉയർന്നു .കോപം കൊണ്ട് കൈകാലുകൾ വിറച്ചു .ആ ബലിഷ്ഠമായ കൈകളിൽ നീണ്ട കയറിൻ തുണ്ട് കണ്ടപ്പോൾ അവർ നടുങ്ങിപ്പോയി .അയാൾക്ക് രാജ്ഞിയുടെ കൈകൾ ബന്ധിക്കണ മത്രേ .കുറച്ചുമുമ്പ് വരെ ത ൻറെവാക്കുകൾ ഓരോന്നും ദൈവ വാക്യമായി കണക്കാക്കിയ ഒരു പട്ടാളക്കാരൻ ,കയറുമായി തന്നെ പിടിച്ചു കെട്ടി കൊണ്ടുപോകാനായി വന്നിരിക്കുന്നു .ആ മൃദുല കരങ്ങളിൽ കയറിചുറ്റി കഴിഞ്ഞു .തന്റെ കൈകളിൽ മൂർഖൻ പാമ്പിനെ പോലെ പുളഞ്ഞു കിടക്കുന്ന കയറിൻതുണ്ടിലേക്ക് നോക്കി അവർ നിന്നുപോയി .അതിന്റെ ഒരറ്റം പിടിച്ചു കൊണ്ട് പട്ടാളക്കാരൻ നടന്നു പോയപ്പോൾ അവർക്ക് ലജ്ജ തോന്നി.
*
,, കോടതിക്കു മുമ്പിൽ വാതിലിന്റെ ഇരുമ്പഴികൾക്കപ്പുറത്ത് തിങ്ങി കൂടിയ ജനാവലി ആശ്രിയൻ പുലിയെ കണ്ടമാത്രയിൽ ആർപ്പുവിളിച്ചു .തേടി വരുന്ന സന്തോഷത്തിൽ നിന്നുയർന്ന ആ വൃത്തിഹീനമായ ഇരമ്പം അവരുടെ ഹൃദയത്തിന്റെ കോട്ട വാതിലുകളിൽ ചെന്നലച്ചു. ആ ശബ്ദ കോലാഹലത്തിൽ തന്നെ പിടിച്ച് ഞെരിച്ച് ചോര ഊറ്റി കുടിക്കാനുള്ള ഒരാസക്തി തങ്ങി നിൽക്കുന്നതായി അവർ കണ്ടു. രാജ്ഞി തനിക്കുവേണ്ടി ഒരുങ്ങി നിൽക്കുന്ന വണ്ടിയിൽ കയറി ഇരിപ്പുറപ്പിച്ചു. സിംഹാസ നാരോഹണ വേളയിൽ സസന്തോഷം പങ്കെടുത്ത അനിഷേധ്യനായ മത പുരോഹിതൻ തന്റെ തൊട്ടടുത്തായി മുഖവും കൂർപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ അവർക് അറപ്പ് തോന്നി
ആൻഡ്രിയാണറ്റ് കഴുത്തുഉയർത്തി ചുറ്റും നോക്കി .ആർതിരുമ്പുന്ന മനുഷ്യ സമൂഹം! കോപം സഹിക്കാൻ കഴിയാതെ ജനങ്ങൾ പല്ലിളിക്കുന്നു. കൈ ചുരുട്ടുന്നു. അവരുടെയെല്ലാം മുഖത്ത് മൃഗീയത നിഴലിച്ചിരുന്നു. അവർ തിരിഞ്ഞു നോക്കി .അകലെ ജനക്കൂട്ടത്തിന് അപ്പുറത്ത്, താൻ സ്നേഹിച്ച വളർത്തുനായ നിർനിമേഷൻ ആയി അവരെ തന്നെ നോക്കി നിൽക്കുന്നു. വളരെനേരം അങ്ങോട്ടു നോക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒരു കലാകാരൻ ഉറയിൽ നിന്ന് വാളൂരി പിടിച്ച് അവരുടെ സമീപത്തേക്ക് പാഞ്ഞു ചെന്ന് അലറി .മറ്റു ചിലർ വണ്ടിയിൽ നിന്ന് അവരെ പിടിച്ച് നിലത്തിടാൻ ശ്രമിച്ചു .പക്ഷേ ആൻഡ്രിയാണറ്റ് കുലുങ്ങിയില്ല.
*
വണ്ടി വളരെ വേഗത്തിൽ ഉരുണ്ടു ഉരുണ്ടു കടന്നുപോയി. ചാറൽ മഴയിൽ സീൻ നദിയിലെ ജല തരംഗങ്ങൾ പിറുപിറുത്തു കൊണ്ട് ഒഴുകുകയാണ്. എന്തിനാണ് അവ പിറുപിറുക്കുന്നത്? ഇത്തരമൊരു കാഴ്ച ആദ്യമായി കാണുകയായിരിക്ക്മോ? അന്ന് ങ്നദിക്ക് അപ്പുറത്തുനിന്ന് കുട്ടികളും വൃദ്ധന്മാരും അടങ്ങുന്ന വമ്പിച്ച ജനസമൂഹം ഉറ്റുനോക്കുന്നു. അവർ കൈകൾ ഉയർത്തി വീശി എന്തോ പറയുന്നത് അവ്യക്തമായി കേൾക്കാനുണ്ട്. ഇവരൊക്കെ പാരീസിന്റെ സന്തതികൾ തന്നെയാണോ? ഇത്രയേറെ ജനങ്ങൾ പാരീസ് നഗരത്തിൽ ഉണ്ടോ? അതാ, കണ്ണെത്താത്ത ദൂരത്തോളം ആ മനുഷ്യസമൂഹം വ്യാപിച്ചു നിൽക്കുന്ന. അവരുടെ എണ്ണം ഒരു കറുത്ത ബിന്ദുവിൽ ചെന്ന് അവസാനിക്കുന്നു.
വടക്കേ തീരത്തിലൂടെ കല്ലിൽ തടഞ്ഞ കുലുങ്ങിക്കൊണ്ട് വണ്ടി ആർപ്പുവിളികൾ മുഴങ്ങി കേൾക്കുന്ന ഒരു ഇടുങ്ങിയ പാതയിലേക്ക് തിരിഞ്ഞു. ജനങ്ങൾ അവിടെയും തിങ്ങി നിൽക്കുന്നുണ്ടായിരുന്നു. തൊണ്ട പൊട്ടിപ്പോകുമാറ് എത്ര തന്നെ ആപ്പ് വിളിച്ചിട്ടും ജനങ്ങൾ സംതൃപ്തരായില്ല. വീണ്ടും വീണ്ടും ആർപ്പുവിളികൾ. അപശബ്ദങ്ങൾ, രാജ്ഞിക്കെതിരായ മുദ്രാവാക്യങ്ങൾ.
പാവം, ആൻഡ്രിയാണറ്റ്! അവർ കൂടുതൽ ധീരത നടിച്ചു നിവർന്നിരിക്കാൻ ശ്രമിച്ചു. എങ്കിലും ആ ചുണ്ടുകളിലും കൺകളിലും കവിളിലും എല്ലാം അസ്വസ്ഥത തങ്ങിനിന്നു. പ്രത്യേകമായി തിരഞ്ഞെടുത്ത വിലപിടിച്ച ചെരുപ്പുകൾക്ക് അവരുടെ ധീരതയെ താങ്ങി നിർത്താൻ കെൽപ്പ് ഉണ്ടായിരുന്നില്ല. പെട്ടെന്ന് എങ്ങോ അടങ്ങി കിടന്നിരുന്ന ആ പഴയ ശൗര്യം മടക്കി കിട്ടിയത് പോലെ അവർക്ക് തോന്നി. താനാരാണ് ?ഫ്രാൻസിന്റെ രാജ്ഞിയാണ് താൻ ഫ്രാൻസിലെ രാജ്ഞിയാണ്!!താനാരുടേയും കീഴിൽ അല്ല. ഈ മനുഷ്യ കീടങ്ങൾ എല്ലാം തൻറെ അടിമകളാണ്!!
*
ആ കവിളുകളിൽ വിടർന്ന മഴവില്ല് അപ്പോൾ തന്നെ മാഞ്ഞുപോയി. ക്രോപ്പ് ചെയ്ത തൻറെ മുടിയിൽ നിന്നും വെളുത്ത വസ്ത്രത്തിലേക്ക് ചില മുടിയിഴകൾ അടർന്നുവീണു. അവയിൽ ഒന്ന് തന്നെ വഹിച്ചിരുന്ന വണ്ടി പോയ വഴിയെ നോക്കി നെടുവീർപ്പിടുന്നു. ജയിൽ മുറിയിലും തന്നെ പിന്തുടർന്ന ആ പെൺകുട്ടി! അവൾ !...... അവൾ...... കൺപീലികൾ നനഞ്ഞു പോയെങ്കിലും അവൾ തുടച്ചു കളഞ്ഞു.
ജനങ്ങൾ അപ്പോഴും ആർത്തുവിളിക്കുകയായിരുന്ന. നിരത്തിന്റെ ഇരുവശത്തും ജനൽ പഴുതിലൂടെ സ്ത്രീകളുടെ പരിഹാസ ചിരിയും പിറുപിറുപ്പും ഉയരുന്നു. അപ്പോഴും കയറിൽ തലപ്പു പിടിച്ചുകൊണ്ടിരിക്കുന്ന പട്ടാളക്കാരന്റെയും മുഖം കൂർപ്പിച്ച് ഇരിക്കുന്ന വൈദികന്റെയും ഇടയിൽ ചുണ്ടനക്കാതെ ദേഹമിളക്കാതെ അവരിരുന്നു. വിപ്ലവകാരികളുടെ പതാക തത്തിപ്പാറുന്നത് കണ്ടപ്പോൾ അവരുടെ ചുണ്ടനങ്ങിയോ ?!............രാജധാനിയോട് തൊട്ടുള്ള പൂന്തോപ്പിന് സമീപത്തായിരുന്നു ആൻഡ്രിയാണെറ്റിനെ വധിക്കാൻ പാരീസ് ജനത തിരഞ്ഞെടുത്ത സ്ഥലം. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കുറെ പൂക്കൾ വിടരുന്നത് അവർ കണ്ടു പൂർവ്വകാല സ്മരണകൾ അവരുടെ മനസ്സിലൂടെ ധൃതിയിൽ കടന്നുപോയി.................
തൻറെ പ്രിയപ്പെട്ട ഭർത്താവ് .......കുടുംബം.......... കുട്ടികൾ ..........മറ്റു പ്രിയ ജനങ്ങൾ......... എവിടെ? എല്ലാം എവിടെ? അവരൊന്നും നെടുവീർപ്പിട്ടു. അവിടെ ആ തോട്ടം ഉണ്ടോ? മനോഹരമായ പൂക്കൾ വിടർന്നു നിൽക്കുന്ന ആ തോട്ടം ഉണ്ടോ??......
ഉണ്ടോ.... ഉണ്ടെങ്കിൽ തന്റെ ഓമന മകൻ ആ കൊച്ചു കുസൃതി അവിടെ കളിച്ചു തിമർത്തു പൂപ്പറിച്ച് നടക്കുകയാകുമോ? ആ സുന്ദരമായ മുഖത്ത് സ്വപ്നങ്ങൾ വിടരുമ്പോൾ....... ഗില്ലട്ടിന് വീണു ഫ്രഞ്ച് ചക്രവർത്തിനിയുടെ ശിരസ് അതാ , ഉടലിൽ നിന്നും തെറിച്ചു വീഴുകയായി..................
തിക്കോടി ഭാസ്കരൻ